അബൂദാബി

ലുലു ഗ്രൂപ്പി​ന്റെ ഡിവിഷനായ അൽ തയേബ് ഫ്രഷ് മാർക്കറ്റ് അബുദാബിയിലെ അൽ റീമിൽ പുതിയ സ്റ്റോർ തുറന്നു

Al Tayeb Fresh Market Opens New Store in Al Reem, Abu Dhabi

ലുലു ഗ്രൂപ്പി​ന്റെ ഡിവിഷനായ അൽ തായെബ്​ ഫ്രഷ്​ മാർക്കറ്റി​ൻറ പുതിയ സ്​റ്റോർ അബൂദാബിയിലെ അൽ റീം ഐലൻഡിൽ തുറന്നു. മത്സ്യമാംസാദികളുടെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളായ അൽ തയേബി​ൻറ പുതിയ സ്​റ്റോർ ലീഫ്​ ടവറിലാണ്​ പ്രവർത്തിക്കുന്നത്​.

കടൽ ഉൽപന്നങ്ങൾ, ​കോഴി, മറ്റ്​ മാംസങ്ങൾ എന്നിവയുടെ ഏറ്റവും ഫ്രഷായ ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ ഉപഭോക്​താക്കളിലേക്കെത്തിക്കുമെന്ന്​ അൽ തായെബ്​ ഡയറക്​ടർ റിയാദ്​ ജബ്ബാർ പറഞ്ഞു. പാചകം ചെയ്യാൻ എളുപ്പമാകുന്ന രീതിയിലാണ്​ ഉൽപന്നങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

1982 മുതൽ ജി.സി.സിയിൽ ഗുണനിലവാരമുള്ള മത്സ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന സ്​ഥപനമാണ്​ അൽ തായെബ്​. മിഡിൽ ഈസ്​റ്റ്​, നോർത്ത്​ ആഫ്രിക്ക മേഖലയിൽ എട്ട്​ സ്​റ്റോറുകളുണ്ട്.​ ലോകത്തി​ൻറ വിവിധ ഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾ ഇവിടെ എത്തുന്നു.

error: Content is protected !!