fbpx
കാലാവസ്ഥ

യൂ.എ.ഇ യിൽ ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പാലിക്കണമെന്ന് നിർദേശം

ദുബായ്: യൂ.എ.ഇ യിൽ മൂടി കെട്ടിയ അന്തരീക്ഷവും വ്യാപക മഴയും തുടരുമെന്ന് റിപ്പോർട്ട്. ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലും സാ​മാ​ന്യം ശ​ക്ത​മാ​യ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. പ​ല​യി​ട​ത്തും ആ​ലി​പ്പ​ഴ വർഷവും ഉണ്ടായി. ഇ​ന്ന​ലെ രാ​വി​ലെ അ​ബൂ​ദ​ബി, ദു​ബൈ എ​മി​റേ​റ്റു​ക​ളി​ലാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​ര​മാ​യ​തോ​ടെ മു​ഴു​വ​ന്‍ എ​മി​റേ​റ്റു​ക​ളി​ലും ഇ​ടി​മു​ഴ​ക്ക​ത്തോ​ടെ മ​ഴ ക​ന​ത്തു. ഇ​ന്നും രാ​ജ്യ​ത്തി​​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ തു​ട​രുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ വെള്ളിയാഴ്ച തെളിഞ്ഞ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്നു കണക്കാക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പാലിക്കണമെന്ന നിർദേശം മിക്ക എമിറേറ്റുകളിലും പുറപ്പെടുവിച്ചിട്ടുണ്ട്.

error: Content is protected !!