ആരോഗ്യം ദുബായ്

ദുബായിലെ കോവിഡ് വാക്സിനേഷൻ സെന്ററുകളിലെത്തുന്നവർക്ക് സൗജന്യ പാർക്കിംഗ് ; ആർ‌ടി‌എ

Free parking for Covid vaccination centre visitors_dubaivartha_uae_MalayalamNews

കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾക്ക് സമീപം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

വാക്സിൻ എടുക്കാനെത്തുന്നവർക്ക് ഓരോ വാക്സിനേഷൻ കേന്ദ്രത്തിനും സമീപം 50 ഓളം സൗജന്യപാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാകുമെന്ന് അതോറിറ്റി അറിയിച്ചു.

ഹോർ അൽ അൻസ്, അൽ ബർഷ, അൽ ഖുസൈസ് ഹെൽത്ത് സെന്റർ , ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ടെന്റ് എന്നിവയ്ക്ക് സമീപം ജോലിസമയത്തും സൗജന്യ പാർക്കിംഗ് ലഭ്യമാണ്.

യോഗ്യരായ എല്ലാ ദുബായ് നിവാസികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുന്നതുവരെ സൗജന്യപാർക്കിംഗ് ലഭിക്കും. ഇതിനായി പാർക്കിംഗ് സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആർടിഎ അറിയിച്ചു.

error: Content is protected !!