റാസൽഖൈമ

റാസ് അൽ ഖൈമയിൽ കടലിൽ മുങ്ങിപോയതിനെതുടർന്ന് ചികിത്സയിലായിരുന്ന 5 വയസുള്ള എമിറാത്തി ബാലൻ മരിച്ചു.

A 5-year-old Emirati boy who was undergoing treatment has died after drowning in the sea in Ras Al Khaimah.

റാസ് അൽ ഖൈമയിൽ കടലിൽ മുങ്ങിപോയതിനെതുടർന്ന് അൽ കാസിമി ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച് 51 ദിവസത്തിന് ശേഷം സൈദ് സയീദ് അൽ ഷീഹി എന്ന 5 വയസുള്ള എമിറാത്തി ബാലൻ മരിച്ചു.

കഴിഞ്ഞ ഏപ്രിൽ നാലിന് രാവിലെ 9 മണിയോടെയാണ് സംഭവം. അമ്മ മക്കളെ വീട്ടുജോലിക്കാരോടൊപ്പം കടൽത്തീരത്തേക്ക് കൊണ്ടുപോയതായിരുന്നു. അമ്മയും കുട്ടിയും കടലിൽ പ്രവേശിച്ചയുടൻ തിരമാലയിൽ പെടുകയായിരുന്നു. പിന്നീട് പ്രദേശത്തുള്ളവർ അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ രക്ഷിക്കുന്നതിൽ താമസം നേരിട്ടു. പിന്നീട് ചികിത്സ നൽകിയെങ്കിലും ഇന്ന് ചൊവ്വാഴ്ച രാവിലെ, 51 ദിവസത്തിനുശേഷം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കടൽത്തീരത്ത് ഒരു സ്ഥിരം റെസ്ക്യൂ യൂണിറ്റ് സ്ഥാപിക്കാൻ എമിറാത്തി ബാലന്റെ കുടുംബം അധികാരികളോട് ആവശ്യപ്പെട്ടു. മുങ്ങിമരിച്ച നിരവധി സംഭവങ്ങൾ ഈ സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

 

error: Content is protected !!