ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ വീണ്ടും 4000 കടന്ന് പ്രതിദിന കോവിഡ് മരണങ്ങൾ ; പുതിയതായി 2 ലക്ഷത്തിലധികം കോവിഡ് കേസുകളും

INDIA COVID 19 UPDATES_MAY 26

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ  4,157 പേര്‍ കോവിഡ് മൂലം മരിച്ചു. 2,95,955 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,71,57,795 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,43,50,816 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,11,388 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 24,95,591 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 20,06,62,456 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!