അജ്‌മാൻ അബൂദാബി ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ പുതിയതായി 1,700 ൽ അധികം കോവിഡ് കേസുകളും, രോഗമുക്‌തിയും.

UAE COVID 19 UPDATES_MAY_26 DUBAIVARTHA_UAE_MALAYALAMNEWS

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർദ്ധനവ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,757 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,725 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 3 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 1,757 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 561,048 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,725  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 540,886 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,661 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,501 സജീവ കോവിഡ് കേസുകളാണുള്ളത്.

225,954 അധിക പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!