അജ്‌മാൻ

അജ്മാനിൽ വാഹന ഉടമസ്ഥാവകാശം പുതുക്കുന്നതിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അജ്മാൻ പോലീസ്

Ajman police grants three months' grace period to renew vehicle ownership_DUBAIVARTHA_UAE_MALAYALAMNEWS

അജ്മാൻ എമിറേറ്റിലെ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷന് അജ്മാൻ പോലീസ് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു.

ഇൻഷുറൻസിന് വാലിഡിറ്റി ഉണ്ടെങ്കിൽ മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് ഉപഭോക്താക്കളുടെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപ്പിലാക്കുന്നതെന്ന് അജ്മാൻ പോലീസ് പറഞ്ഞു.

കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹന രജിസ്ട്രേഷന്റെ കാലാവധി കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാൽ ഏഴ് ദിവസത്തേക്ക് കാർ പിടിച്ചെടുക്കുന്നതിന് പുറമേയാണിത്.

 

error: Content is protected !!