ആരോഗ്യം ഇന്ത്യ

ബി.1.617 വൈറസ് വകഭേദത്തിനെതിരേ വാക്സിൻ മുതിർന്നവർക്കും കുട്ടികൾക്കും ഫലപ്രദം ; ഇന്ത്യയിൽ അടിയന്തര അനുമതി തേടി ഫൈസർ

The vaccine against the B.1.617 virus strain is effective in both adults and children; Pfizer seeks immediate permission in India

ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന ബി.1.617 വൈറസ് വകഭേദത്തിനെതിരേ ഫൈസർ വാക്സിൻ വളരെയധികം ഫലപ്രദമാണെന്ന് വാക്സിൻ നിർമാതാക്കൾ അറിയിച്ച. ഇന്ത്യയിൽ തങ്ങളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകണമെന്നും ഫൈസർ ആവശ്യപ്പെട്ടു.

വാക്സിൻ പന്ത്രണ്ടും അതിന് മുകളിൽ പ്രായമുളള കുട്ടികൾക്കും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. ജൂലായ്- ഒക്ടോബർ മാസത്തിനിടയിൽ ഇന്ത്യക്ക് അഞ്ചുകോടി ഡോസ് ഫൈസർ വാക്സിൻ നൽകാമെന്ന് കമ്പനി ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. 2-8 ഡിഗ്രി സെൽഷ്യസിൽ ഒരുമാസം വരെ വാക്സിൻ സൂക്ഷിക്കാനാകും.

തങ്ങളുടെ അവകാശവാദത്തെ സാധൂകരിക്കുന്നതിനുളള ഡേറ്റകളും കേന്ദ്രസർക്കാരിന് മുന്നിൽ ഫൈസർ സമർപ്പിച്ചിട്ടുണ്ട്. ബി.1.617 വൈറസ് വകഭേദത്തിനെതിരേ 87.9ശതമാനം ഫലപ്രദമാണ് ഫൈസർ വാക്സിനെന്നാണ് ഡേറ്റകൾ സൂചിപ്പിക്കുന്നത്.

error: Content is protected !!