fbpx
ഇന്ത്യ

യാസ് ചുഴലിക്കാറ്റ് ; ബംഗാളില്‍ കനത്ത നാശം, മൂന്ന് ലക്ഷം വീടുകള്‍ തകര്‍ന്നു

Yas Hurricane; Heavy damage in Bengal, three lakh houses destroyed

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ചതായി റിപോർട്ടുകൾ . ഒഡിഷയിലെ ഭദ്രാക്ക്, ബാലസോര്‍ അടക്കം 10 തീരദേശ ജില്ലകളെ യാസ് പിടിച്ചുകുലുക്കി. രണ്ടു പേര്‍ മരിച്ചു. ഭദ്രക് ജില്ലയിലെ ജമുജാദി റോഡ് തകര്‍ന്നു. പാരദീപ് ജെട്ടിയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് തീരം തൊട്ട ദംറ തുറമുഖത്ത് കനത്തനാശമുണ്ടായി. ബാലസോറിനും ദംറയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയര്‍ന്നു. ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ആറു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

പശ്ചിമ ബംഗാളില്‍ 15 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചതായും മൂന്ന് ലക്ഷത്തോളം വീടുകള്‍ക്ക് നാശമുണ്ടായതായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒരു കോടിയോളം പേര്‍ ദുരിതത്തിലായി. ബംഗാള്‍ തീരത്ത് മാത്രം 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്.

error: Content is protected !!