ഷാർജ

പട്രോളിംഗ് വാഹനാപകടം ; ഷാർജയിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Patrol vehicle accident; A police officer has been killed in Sharjah_dubaivartha_uae_malayalanews

ഷാർജ മലൈഹ റോഡിൽ പട്രോളിംഗ് കാർ അപകടത്തിൽപെട്ടതിനെ തുടർന്ന് ഷാർജയിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

ട്രാഫിക് ആൻഡ് പട്രോളിംഗ് വകുപ്പിലെ  അസിസ്റ്റന്റ് ഡ്യൂട്ടി ഓഫീസർ റാഷിദ് അലി റാബിഹ് അൽ യാഹിയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.

ഷാർജ പോലീസ് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

മലൈഹ റോഡിലെ ജോലി ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് പട്രോളിംഗ് വാഹനാപകടം സംഭവിച്ചത്.

കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

 

error: Content is protected !!