fbpx
അബൂദാബി

യു.എ.ഇ യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഫുഡ് കാർണിവലിനു തുടക്കമായി

അബുദാബി: ലുലു ഫുഡ് കാർണിവലിനു തുടക്കം കുറിച്ചു. ലോകമെമ്പാടുമുള്ള ഫുഡ് ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വൻപിച്ച വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യുന്ന ഫുഡ് കാർണിവലിൽ വിവിധ വിഭാഗങ്ങളിലായി പാചക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ആഴ്ചയോളം നീണ്ടു നിൽക്കുന്ന ഫുഡ് കാർണിവൽ യു.എ.ഇയിൽ മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഉത്ഘാടന പരിപാടികൾ അബുദാബിയിലെ അൽ വഹ്ദാ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, അൽ ഐൻ ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റി എന്നിവിടങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ-അബുദാബി അബുബക്കർ ടി. പി, ലുലു ഹൈപ്പർമാർക്കറ്റ് റീജ്യണൽ മാനേജർ-അബുദാബി അജയ് കുമാർ, ലുലു ഹൈപ്പർമാർക്കറ്റ് കൊമേഴ്സ്യൽ മാനേജർ മൊഹമ്മദ് ഷാജിത്, മറ്റു ഗവണ്മെന്റ് ഒഫീഷ്യൽസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. കൂടാതെ മാർച്ച് 28ന് ലുലു ഹൈപ്പർമാർക്കറ്റ് അൽ ഖുസൈസിൽ സെലിബ്രിറ്റി ഷെഫ് ഹർപാൽ സിംഗ് സോഖി നയിക്കുന്ന ‘സൂപ്പർ ഷെഫ് മെഗാ കുക്കിംഗ് കോമ്പറ്റിഷൻ’ പരിപാടിക്കും തുടക്കം കുറിക്കും.

ഉപഭോക്താക്കൾക്ക് ഒരു വലിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിന്നപ്പുറം വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, ഡെസേർട്ട് മേക്കിങ്, കേക്കുകൾ, പഴച്ചാറുകൾ, സലാഡുകൾ, പിസ്സ, മഫുകൾ, ബർഗറുകൾ, തുടങ്ങിയ വിഭാഗങ്ങളിൽ പാചക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് മത്സരങ്ങൾ നടക്കുക.

‘ഒരു വലിയ ഷോപ്പിംഗ് അന്തരീക്ഷത്തേക്കാൾ കൂടുതൽ തങ്ങളുടെ ഉപഭോകതാക്കളെ സംതൃപ്തിപെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ ആവിഷ്കരിക്കുന്നതെന്നും, അടുത്ത 14 ദിവസങ്ങളിൽ ഷോപ്പിംഗിനു പുറമെ ധാരാളം വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് നല്ല വിലക്കുറവിൽ വാങ്ങാൻ സാധിക്കുമെന്നും’ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ അഭിപ്രായപെട്ടു.

error: Content is protected !!