ഷാർജ

ഷാർജയിൽ എയർ കണ്ടീഷനിംഗ് യൂണിറ്റ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു ; 2 പേർക്ക് ഗുരുതര പരുക്ക്

Air conditioning unit explodes in Sharjah, killing 1; 2 seriously injured_dubaivartha_uae_malayalamnews

ഷാർജയിൽ എയർ കണ്ടീഷനിംഗ് യൂണിറ്റ് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ എസി യൂണിറ്റിന്റെ തൊഴിലാളികൾ അറ്റകുറ്റപ്പണി നടത്തുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ഇന്ന് വ്യാഴാഴ്ച രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

പരിക്കേറ്റ രണ്ട് തൊഴിലാളികളെ കുവൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതര പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ

ജമാൽ അബ്ദുൾ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണിക്കായി ചുമതലപ്പെടുത്തിയിരുന്ന 2 തൊഴിലാളികളും  ഇലക്ട്രിക്കൽ മെയിന്റനൻസ് കമ്പനിയിൽ നിന്നുള്ള ഒരാളുമാണ് അപകടത്തിൽപെട്ടത്‌.

 

error: Content is protected !!