റാസൽഖൈമ

ലൈസൻസില്ലാതെ വാഹനമോടിച്ച് 3 പേരെ അപകടപ്പെടുത്തിയ 17 കാരനെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു

Ras al-Khaimah police have arrested a 17-year-old man for driving without a license and injuring three people_dubaivartha_uae_malayalamnews

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുകയും ഏഷ്യൻ വംശജരായ മൂന്ന് പേരെ ഇടിച്ച്‌ അപകടപ്പെടുത്തിയ 17 കാരനായ അറബ് കൗമാരക്കാരനെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നുപേരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ് മറ്റ് രണ്ട് പേർക്ക് സാരമായ പരിക്കാണുള്ളത്. സംഭവം നടന്നതോടെ പ്രതി ഓടി രക്ഷപ്പെടുകയും പിന്നീട് റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളെ ശ്രദ്ധിക്കണമെന്നും ലൈസൻസ് ലഭിക്കുന്നതുവരെ കാറുകൾ ഓടിക്കാൻ അനുവദിക്കരുതെന്നും പോലീസിന് മാതാപിതാക്കൾക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ, ഒരു കടൽത്തീരത്ത് അനധികൃതമായി നടത്തിയ കാർ സ്റ്റണ്ടിങ്ങിനെത്തുടർന്ന് 17 കാരനായ എമിറാത്തി യുവാവ് മരിച്ചിരുന്നു. കൗമാരക്കാരന്റെ സുഹൃത്താണ് കാർ ഓടിച്ചിരുന്നത്.

error: Content is protected !!