അബൂദാബി അൽഐൻ ദുബായ്

ദുബായ് എമിറേറ്റ്സ് റോഡിലെ അൽ റുവയ്യ ഇന്റർചേഞ്ച് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നു ; ആർ‌ടി‌എ

Al Ruwaiya Interchange on Dubai Emirates Road closed for three days; RTA_Dubaivartha_uae_Malayalamnews

ദുബായ് എമിറേറ്റ്സ് റോഡിലെ അബുദാബിയിലേക്കുള്ള ദിശയിൽ ദുബായ്-അൽ ഐൻ റോഡിലെ അൽ റുവയ്യ ഇന്റർചേഞ്ചിലെ വലത് തിരിവ് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച രാവിലെ വരെ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് ദുബായ് ആർ‌ടി‌എ അറിയിച്ചു.

എമിറേറ്റ്സ് റോഡിന്റെ ഇന്റർചേഞ്ചിലുള്ള ഫ്രീ റൈറ്റ് ടേൺ നാളെ മെയ് 28 വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ മെയ് 30 ഞായറാഴ്ച രാവിലെ 6 മണി വരെ അടച്ചിടുമെന്ന് ദുബായ് ആർ‌ടി‌എ ട്വീറ്റ് ചെയ്തു.

ദുബായിൽ നിന്ന് ദുബായ്-അൽ ഐൻ റോഡ് വഴി വരുന്ന വാഹനമോടിക്കുന്നവർ സൈറ്റിലെ ദിശാസൂചനകൾ പിന്തുടരാനും ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും ആർടിഎ നിർദ്ദേശിച്ചു.

error: Content is protected !!