ദുബായ്

ദുബായിൽ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച ബ്രിട്ടീഷ് അധ്യാപകൻ അറസ്റ്റിൽ

British teacher arrested for sending pornographic images to student in Dubai_dubaivartha_uae_malayalamnews

സ്വന്തം അശ്ലീല ചിത്രങ്ങൾ സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെ തന്റെ വിദ്യാർത്ഥിനിക്ക് അയച്ചതിനെത്തുടർന്ന് ദുബായിൽ ബ്രിട്ടീഷ് അധ്യാപകൻ അറസ്റ്റിലായി

അറസ്റ്റിലാകുമെന്ന് ഭയന്ന് ദുബായ് വിടാനൊരുങ്ങിയ 39 കാരനായ അധ്യാപകനെ ഈ വർഷം ജനുവരി 7 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ദുബായ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ 2018 ൽ 16 വയസ്സുള്ളപ്പോഴാണ് അധ്യാപകൻ അയാളുടെ അശ്ലീല ചിത്രങ്ങള്‍ വിദ്യാര്‍ഥിനിക്ക് അയച്ചത്. അധ്യാപകന്‍ ഉപദ്രവിക്കുമെന്ന ഭയത്താല്‍ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് വിദ്യാര്‍ഥിനി അധ്യാപകനെതിരെ പരാതി നൽകിയത്.

പരാതി നല്‍കിയാല്‍ തന്റെ ഗ്രേഡ് കുറയ്ക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഭയന്ന് അന്ന് പരാതി നല്‍കിയില്ലെന്നും ഇപ്പോള്‍ സ്‌കൂള്‍ കഴിഞ്ഞ ശേഷം പരാതി നല്‍കിയപ്പോള്‍ തന്നെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു.

കൗമാരക്കാരിയായ ഒരു പെൺകുട്ടിക്ക് സ്വയം അശ്ലീലചിത്രം അയച്ചതിനും ഇൻസ്റ്റാഗ്രാമിൽ ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ ആരോപണം നിഷേധിച്ച അധ്യാപകന്‍ അവൾ എട്ട് വർഷമായി എന്റെ വിദ്യാർത്ഥിയായിരുന്നെന്നും പലപ്പോഴും എന്നെ അവൾ വശീകരിക്കാൻ ശ്രമിച്ചിരുന്നുവെന്നും പറഞ്ഞു.

error: Content is protected !!