അജ്‌മാൻ

അജ്മാനിൽ കോവിഡ് ബാധിതനായ ഭർത്താവ് ഭാര്യയുടെ മുന്നിൽ വെച്ച് പാലത്തിൽ നിന്ന് ചാടി മരിച്ചു

In Ajman, covid's husband jumped off a bridge in front of his wife and died_dubaivartha_uae_malayalamnews

42 കാരനായ ഏഷ്യക്കാരനായ ഭർത്താവ് ഭാര്യയുടെ മുന്നിൽ വെച്ച് അജ്മാനിലെ അൽ റൗദ പാലത്തിൽ നിന്ന് ചാടി മരിച്ചതായി അജ്മാൻ പോലീസ് അറിയിച്ചു.

ചാടിയ ഉടൻ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവം റിപ്പോർട്ട് ചെയ്യാൻ ദൃക്‌സാക്ഷികൾ അജ്മാൻ പോലീസ് ഓപ്പറേഷൻ റൂമുമായി ബന്ധപ്പെട്ടിരുന്നതായി അൽ ഹമീദിയ പോലീസ് സ്റ്റേഷൻ മേധാവി ലഫ്റ്റനന്റ് കേണൽ യഹ്യാ ഖലഫ് അൽ മാട്രോഷി പറഞ്ഞു.

തന്റെ ഭർത്താവ് കോവിഡ് ബാധിതനായിരുന്നെന്നും ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കോവിഡ് കാരണം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലുമായിരുന്നെന്നും ഭാര്യ പോലീസിനോട് പറഞ്ഞു. അദ്ദേഹം സ്വയം ഒറ്റപെടലിനായി റിസ്റ്റ്ബാൻഡ് ധരിച്ചിരുന്നതായും അറിയിച്ചു.

ഭർത്താവിനോടൊപ്പം വാഹനത്തിൽ ആയിരിക്കുമ്പോൾ അൽ റൗദ ബ്രിഡ്ജിൽ നിർത്തി വാഹനത്തിൽ നിന്നിറങ്ങി കുട്ടികളെ നന്നായി നോക്കാൻ ഭാര്യയെ ഉപദേശിച്ചതായും പിന്നീട് പാലത്തിന്റെ മുകളിൽ നിന്ന് എടുത്ത് ചാടുകയും ചെയ്‌തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമാകുന്നത്.

error: Content is protected !!