fbpx
അന്തർദേശീയം ഇന്ത്യ

ഇന്ത്യയില്‍ നിലവിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂൺ 30 വരെ നീട്ടി ; എയര്‍ ബബിള്‍ കരാർപ്രകാരമുള്ള സർവീസുകൾ തുടരും

International ban on flights to India extended till June 30; Air Bubble Contract services will continue_dubaivartha_uae_malayalamnews

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂൺ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി സർക്കുലർ ഇറക്കിയത്.

പാസഞ്ചർ വിമാനങ്ങൾക്കുള്ള വിലക്കാണ് നീട്ടിയിരിക്കുന്നത്. കാർ​ഗോ വിമാനങ്ങൾക്കും സ്പെഷ്യൽ സർവീസുകൾക്കും വിലക്ക് ബാധകമായിരിക്കില്ല. എയർ ബബിൾ കരാർ പ്രകാരമുള്ളതും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾക്ക് സർവീസ് നടത്താമെന്നും ഡിജിസിഎ (DGCA) വ്യക്തമാക്കി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടാൻ ഡിജിസിഎ തീരുമാനിച്ചത്. മെയ് 31ന് തീരേണ്ടിയിരുന്ന വിലക്കാണ് കൊവിഡ് ആശങ്കയെ തുടർന്ന് വീണ്ടും ദീർഘിപ്പിച്ചത്.

എയര്‍ ബബിള്‍ കരാർപ്രകാരമുള്ള സർവീസുകൾക്ക് അനുമതിയുണ്ടെങ്കിലും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് യു എ ഇ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇപ്പോൾ പ്രവേശനവിലക്കുണ്ട്. എന്നാൽ എയര്‍ ബബിള്‍ കരാർപ്രകാരം യു എ ഇയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനസർവീസുകൾ തുടരുന്നുണ്ട്. നിലവിലെ ഇന്ത്യ – യു എ ഇ വിമാനസർവീസുകൾക്കുള്ള വിലക്ക് ജൂൺ 14 ന് ശേഷം നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ 14 ന് ശേഷം യു എ ഇയിലേക്കുള്ള പ്രവേശവിലക്ക് നീക്കിയാൽ എയര്‍ ബബിള്‍ കരാർപ്രകാരം ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കും.

error: Content is protected !!