അബൂദാബി ഇന്ത്യ കേരളം ദുബായ്

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് അടാട്ട് പഞ്ചായത്തിന് സഹായഹസ്തവുമായി അപ്ന യു. എ. ഇ

Apna UAE lends a helping hand to Adat Panchayat for covid defense activities_dubaivartha

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ അടാട്ട് പഞ്ചായത്ത് നടത്തി വരുന്ന പ്രവർത്തനങ്ങളിൽ പങ്ക് ചേരുന്നതിനായി യു എ ഇയിൽ പ്രവർത്തിക്കുന്ന അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്‌ന (അടാട്ട് പഞ്ചായത്ത് NRI’S യു എ ഇ) അടാട്ട് പഞ്ചായത്തിലെ 18 വാർഡിലേക്കും ഓരോ ഓക്സിമീറ്റർ വീതവും കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണതുകയും നൽകി.

ഇന്നലെ 2021 മെയ് 27 വ്യാഴാഴ്ച അടാട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മുതുവറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്. ചടങ്ങിൽ പഞ്ചായത്തിലെ വാർഡുകളിലേക്കായി അപ്ന കൈമാറിയ ഓക്സിമീറ്ററുകൾ അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സിമി അജിത് കുമാറിൽ നിന്ന് വാർഡ് മെമ്പർമാർ ഏറ്റുവാങ്ങി.

അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സിമി അജിത് കുമാർ, പഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പർമാർ, അപ്‌ന രക്ഷാധികാരി ശ്രീ. സുഭാഷ് ചന്ദ്രബോസ്, ജോ. ട്രഷറർ ശ്രീ. രാധാകൃഷ്ണൻ പി.വി, എക്സിക്യുട്ടിവ് അംഗങ്ങളായ ഗോപേഷ് ഗോവിന്ദൻ, ബേബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അപ്‌നയുടെ സഹായഹസ്തത്തിന് അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സിമി അജിത് കുമാറും മറ്റ് വാർഡ് മെമ്പർമാരും നന്ദി രേഖപ്പെടുത്തി.

error: Content is protected !!