fbpx
അബൂദാബി ബിസിനസ്സ്

മുഹിമ്മാത്ത് ടോളറൻസ് അവാർഡ് സേഫ് ലൈൻ അബൂബക്കറിന്

അബുദാബി : ഉത്തരകേരളത്തിലെ മത ഭൗതീക്ക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷൻ സെന്ററിന്റെ വാർഷികത്തോടനുബന്ധിച് മുഹിമ്മാത്ത് അബുദാബി കമ്മിറ്റി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് യു എ ഇ യിലെ പ്രമുഖ വ്യവസായിയും സേഫ് ലൈൻ കമ്പനിയുടെ ഉടമയുമായ അബൂബക്കറിന് സമ്മാനിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. താഹിറുൽ അഹ്ദൽ തങ്ങളുടെ സമരണാർത്ഥം സഹിഷ്ണുത വാചാരണത്തിന്റെ ഭാഗമായാണ് പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും നീലേശ്വരം പടന്നക്കാട് സ്വദേശിയുമായ അബൂബക്കറിന് ടോളറൻസ് അവാർഡ് സമ്മാനിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച രാത്രി ഏഴിന് അബുദാബി സുഡാനി സെന്ററിൽ നടക്കുന്ന മുഹിമ്മാത്ത് ഐക്യധാർട്യ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. മുഹിമ്മാത്ത് പബ്ലിക് റിലേഷൻ ഓഫീസർ സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ സഖാഫി അവാർഡ് സമ്മാനിക്കുക. ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. വ്യവസായ പ്രമുഖൻ അബ്ദുൽ റഹ്മാൻ ഹാജി, മുസ്തഫ ദാരിമി കാടാങ്കോട്, ഐ സി എഫ് , കെ സി എഫ് ദേശീയ നേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ സംബന്ധിക്കും.
error: Content is protected !!