അന്തർദേശീയം ആരോഗ്യം കേരളം

കൊവിഷീൽഡ് വാക്സിൻ നൽകും ; കേരളത്തിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി

CoviShield will provide the vaccine; In Kerala, it has been decided to give concessions to the expatriates during the interval between taking the second dose of the vaccine

കേരളത്തിൽ പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ട ഇടവേളയിൽ ഇളവ് നൽകാൻ തീരുമാനമായി.

വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സിൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം.വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും നല്‍കും.  ഇതിനായി കേരളം വില കൊടുത്ത് വാങ്ങിയ കൊവിഷീൽഡ് വാക്സിൻ ഉപയോഗിക്കും.

വിദേശത്ത് പോകേണ്ടവര്‍ക്ക് കൊവിഷീൽഡ് വാക്സിൻ ആണ് നൽകുക. വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പാസ്പോര്‍ട്ട് നമ്പർ രേഖപ്പെടുത്താനും തീരുമാനമായി. പ്രവാസികൾക്ക് വാക്സിൻ എടുക്കേണ്ട ഇടവേളയിലും ഇളവ് നൽകിയിട്ടുണ്ട്. 12 ആഴ്ച കഴിഞ്ഞ രണ്ടാം ഡോസ് എന്നതിൽ നിന്ന് 4 മുതൽ 6 ആഴ്ച കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് നൽകും.

വിദേശത്ത് പോകേണ്ടവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫീസർമാരാണ് നൽകുക. എന്നാൽ ഈ ഇളവ് ലഭിക്കാനായി വിസ, അഡ്മിഷൻ – തൊഴിൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

 

error: Content is protected !!