ഉമ്മുൽ ഖുവൈൻ കേരളം

മലയാളി യുവതി ഉമ്മുല്‍ഖുവൈനിൽ കടലില്‍ മുങ്ങി മരിച്ചു

Malayalee woman drowns in Umm al-Quwain_dubaivartha_uae_malayalamnews

മലയാളി യുവതി ഉമ്മുല്‍ഖുവൈനിൽ കടലില്‍ മുങ്ങി മരിച്ചു

അജ്മാനിൽ താമസിക്കുന്ന കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് (32) ആണ് കടലില്‍ മുങ്ങി മരിച്ചത്.
റഫ്‌സയും ഭർത്താവും മക്കളുമൊത്ത് വെള്ളിയാഴ്ച രാവിലെ 7 മണിയോടെ കുളിക്കാനായി അൽ ബെയ്ത്ത് മെറ്റ്വാഹിദ് ബീച്ചിലെത്തിയതായിരുന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു റഫ്‌സക്ക് അപകടം സംഭവിച്ചത്.

സംഭവം അറിഞ്ഞ് പോലീസിന്റെ അടിയന്തര പ്രതികരണ സംഘം എത്തി റഫ്‌സയെയും മകളെയും ഉമ്മുല്‍ഖുവൈൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഐസിയുവിൽ പ്രവേശിപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ റഫ്‌സ മരണപ്പെടുകയായിരുന്നു.

ബീച്ചിൽ വരുമ്പോൾ ഇപ്പോഴും മുൻകരുതൽ എടുക്കണമെന്നും നിയന്ത്രിത പ്രദേശങ്ങളിൽ നീന്തരുതെന്നും ബ്രിഗ് അൽ ഷംസി എല്ലാവരോടും അഭ്യർത്ഥിച്ചു. ലൈഫ് ജാക്കറ്റുകൾ കൈവശം വയ്ക്കുന്നത് ഇത് പോലുള മുങ്ങിമരിക്കുന്ന സംഭവങ്ങൾ തടയുമെന്നും എല്ലാ സമയത്തും കുട്ടികളെ നിരീക്ഷിക്കാൻ അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

error: Content is protected !!