fbpx
ഷാർജ

ലോകത്തിന് പുത്തൻ ഉണർവ്വേകിയ ഷാർജയിലെ കുട്ടികളുടെ വായനോത്സവം നാളെ സമാപിക്കുന്നു

The children's reading festival, which has given a new impetus to the world, ends tomorrow

ലോകത്തിന് തന്നെ പുത്തൻ ഉണർവ്വേകികൊണ്ട് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ലോകം കുട്ടികൾ വഴി കാട്ടി കൊടുത്തു കൊണ്ട് പന്ത്രണ്ടാമത് Sharjah Children’s Reading Festival നാളെ , മെയ് 29 ശനിയാഴ്ച സമാപിക്കുന്നു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ HH. ഷെയ്ഖ് Dr. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ ചെയർപേഴ്സണുമായ HH. ഷെയ്‌ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ Sharjah Book Authority ആണ് കുട്ടികളുടെ വായനോത്സവം സംഘടിപ്പിച്ചത് .

എല്ലാ കോവിഡ് പ്രതിരോധ നടപടികളും കർശനമായി പാലിച്ചുകൊണ്ട് Sharjah Expo Centre ൽ വച്ചു നടത്തിയ കുട്ടികളുടെ വായനോത്സവം കോവിഡ് മഹാമാരിയിൽ പേടിച്ചു വിറച്ചു നിൽക്കുന്ന ഈ ലോക ജനതയ്ക്കു തന്നെ പുത്തൻ ഉണർവ്വേകി .

പ്രവേശനവും പാർക്കിങ്ങും തികച്ചും സൗജന്യമായിട്ടു നടത്തിയ കുട്ടികളുടെ വായനോത്സവത്തിൽ സാഹിത്യം , വിജ്ഞാനം , കല , വിനോദം , റോബോട്ടിക്‌സ് , ഇലക്ടോണിക്‌സ് , കോഡിങ് , കോമിക്‌സ് , പാചകം , കഥ പറച്ചിൽ , കവിതാമത്സരം , ശില്പശാല , നാടകം തുടങ്ങി അഞ്ഞൂറിൽ അധികം പരിപാടികൾ നടത്തി . 15 രാജ്യങ്ങളിൽ നിന്നുള്ള 27 എഴുത്തുകാരുടെയും 172 പ്രസാധകരുടെയും പങ്കാളിത്തത്തോടെയാണ് പന്ത്രണ്ടാമത് Sharjah Children’s Reading Festival നടത്തിയത്.

error: Content is protected !!