ദുബായ്

കോവിഡ് നിയമലംഘനം ; ദുബായിൽ 4 സ്റ്റോറുകൾക്കും 49 റെസ്റ്റോറന്റ – കഫേകൾക്കും പിഴ

covid violation; In Dubai, 4 stores and 49 restaurants and cafes were fined_dubaivartha

ദുബായിൽ അനുവദനീയമായ മണിക്കൂറിനപ്പുറം ഭക്ഷണം കഴിക്കാൻ അനുവദിച്ചതിന് റെസ്റ്റോറന്റുകളും കഫേകളും ഉൾപ്പെടുന്ന 49 ഭക്ഷണശാലകൾക്ക് പിഴ ചുമത്തി. 3 ദിവസത്തെ സൂപ്പർ വിൽപ്പനയ്ക്കിടെ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് നാല് സ്റ്റോറുകൾക്കും കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ (CCCP) പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

മാസ്ക് ധരിക്കാതെയിരിക്കുക , സാമൂഹിക അകലം പാലിച്ചില്ല തുടങ്ങിയ മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് ദുബായ് എക്കണോമിയിൽ നിന്നുള്ള പരിശോധന സംഘങ്ങൾ മിർഡിഫ് സിറ്റി സെന്ററിലെ നാല് സ്റ്റോറുകൾക്കാണ് മൂന്ന് ദിവസത്തെ സൂപ്പർ വിൽപ്പനയിൽ പിഴ ചുമത്തിയത്

അനുവദനീയമായ മണിക്കൂറിനപ്പുറം ഭക്ഷണം കഴിക്കാൻ അനുവദിച്ചതിന് കറാമ, ജുമൈറ, സത്വ, അൽ മുറകാബത്ത്, അൽ റിഗ്ഗ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകൾക്കും കഫേകകൾക്കുമാണ് പിഴ ചുമത്തിയത്.

സാധാരണ പുലർച്ചെ 1 മണിക്ക് ശേഷം ഓർഡറുകൾ നൽകാൻ മാത്രമാണ് റെസ്റ്റോറന്റുകളെ അനുവദിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾ പരിശോധിക്കുന്നത് ദുബായ് എക്കണോമി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

error: Content is protected !!