അന്തർദേശീയം

കോവിഡ് വ്യാപനം രൂക്ഷം ; മലേഷ്യയില്‍ ജൂണ്‍ 1 മുതല്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍

Covid spreads sharply; Complete lockdown from June 1 in Malaysia

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂണ്‍ 1 മുതല്‍ 13 വരെ മലേഷ്യയില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധന പരിഗണിച്ചാണ് നടപടി. 8,000 കേസുകള്‍ വരെയാണ് മലേഷ്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലേഷ്യയില്‍കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ 13 വരെ ആദ്യ ഘട്ട ലോക്ക്‌ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം അടുത്ത നാലാഴ്‌ച നടപ്പാക്കും. കേസുകള്‍ കുറയുന്നതനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ചികിത്സയിലുള്ള കോവിഡ്‌ രോഗികളുടെ എണ്ണം എഴുപതിനായിരത്തോട് അടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു.

error: Content is protected !!