fbpx
ഷാർജ

ഷാർജ അന്താരാഷ്ട്ര ഹദീസ് മത്സരം :മർകസ് വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമിയുടെ അധ്യക്ഷതയിൽ നടന്ന ഷാർജ അന്താരാഷ്ട്ര ഹദീസ് – ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർത്ഥി ഹാഫിള് ഉബൈദ് ഇസ്മാഈൽ രാജ്യത്തിന് അഭിമാനമായി .

നാൽപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള 396 മത്സരാർത്ഥികളാണ് മാറ്റുരച്ചത് .ഹദീസുകളുടെ സനദും അർത്ഥവും ഉൾപ്പെടെയാണ് മത്സരത്തിനായി പരിഗണിച്ചത് .

കാരന്തൂർ മർകസിൽ നിന്ന് ഖുർആൻ ഹിഫ്‌ളും ജൂനിയർ ശരീഅത് കോളേജിലെ പഠനവും പൂർത്തിയാക്കിയ വയനാട് കമ്പളക്കാട് സ്വദേശിയായ ഹാഫിള് ഉബൈദ് ഇപ്പോൾ അൽ കാസിമിയ യൂണിവേഴ്സിറ്റിയിൽ അറബി സാഹിത്യത്തിൽ ഉപരിപഠനം നടത്തുന്നു .ഇസ്മാഈൽ മുസ്‌ലിയാർ -റംല ദമ്പതികളുടെ മകനാണ് .

ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ ഷാർജ കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി പുരസ്‌കാരം കൈമാറി .ചടങ്ങിൽ ഷാർജ
ഖുർആൻ – സുന്നത് ഫൌണ്ടേഷൻ മേധാവി ഷെയ്ഖ് സുൽത്താൻ ബിൻ മതർ ബിൻ റംലൂക് ,അൽ കാസിമി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റഷാദ് സാലിം എന്നിവർ സംബന്ധിച്ചു .
മത്സരത്തിൽ പങ്കെടുത്ത മറ്റു ഇന്ത്യൻ വിദ്യാർത്ഥികളും ശ്രദ്ദേയമായ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് അധികൃതർ വിലയിരുത്തിയതായി അൽ കാസിമി യൂണിവേഴ്സിറ്റി ഇന്ത്യൻ കോർഡിനേറ്റർ ഡോക്ടർ നാസർ വാണിയമ്പലം അറീച്ചു

error: Content is protected !!