fbpx
അബൂദാബി ഇന്ത്യ കേരളം

യു എ ഇയുടെ ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി വിദ്യാർത്ഥിനിയായി ആലപ്പുഴ സ്വദേശി തസ്‌നീം

Golden visa from UAE for a student from Alappuzha_DUBAIVARTHA_UAE_MALAYALAMNEWS

യു എ ഇയുടെ ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി വിദ്യാർത്ഥിനിയെന്ന ബഹുമതിയും ഇനി ആലപ്പുഴയിൽ നിന്നുള്ള തസ്നീമിന് സ്വന്തം.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രമുഖ ആഗോള വ്യക്തികൾക്കായി മാത്രം ലഭിക്കുന്ന 10 വർഷത്തെ ഗോൾഡൻ വിസ തസ്നീമിന്റെ യോഗ്യതയും മികച്ച അക്കാദമിക് യോഗ്യതകളും അംഗീകരിച്ചുകൊണ്ടാണ് യുഎഇ സർക്കാർ നൽകിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് തസ്നീമിന് യു എ ഇയുടെ ഗോൾഡൻ വിസ ലഭിച്ചത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ർ​ജ അ​ൽ​ഖാ​സി​മി​യ യൂ​ണി​വേ​ഴ്​​സി​റ്റി​യി​ൽ​ നി​ന്ന്​ ഇ​സ്​​ലാ​മി​ക്​ ശ​രീ​അ​യി​ൽ ഡി​ഗ്രി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ​താ​ണ്​ ത​സ്​​നീ​മിനെ ഈ നേ​ട്ട​ത്തി​ന്​ അർഹയാക്കിയത്

ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളാണ് തസ്നീം അസ്ലം. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് യു എ ഇ ഈ ഗോൾഡൻ വിസ നൽകുന്നത്. ഗോൾഡൻ വിസ ലഭിച്ചതോടെ 2031 മെയ് 23 വരെ യു എ ഇയിൽ താമസിക്കാനുള്ള വിസയാണ് തസ്നീമിന് ലഭിച്ചിരിക്കുന്നത്.

ഖുർ ആൻ മനഃപാഠമാക്കിയ തസ്നീം ഷാർജ സർവകലാശാലയിൽ തന്നെ ഫിഖ്ഹിൽ (ഇസ്ലാമിക കർമശാസ്ത്രം)പി ജിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കിയാണ് തസ്നീം. സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ യു എ ഇയിൽ നിന്ന് നാലാം റാങ്കോടെയാണ് തസ്നീം പാസായത്.

പ്ലസ് ടു പഠനം സ്കോളർഷിപ്പോടു കൂടി എമിറേറ്റ്സ് നാഷണൽ സ്കൂളിൽ ആയിരുന്നു. അതിനു ശേഷം അൽ ഖാസിമിയ സർവകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടി. നാലു വർഷത്തെ പഠനം കഴിഞ്ഞപ്പോൾ 72 രാജ്യങ്ങളിലെ വിദ്യാർത്ഥികളെ മറികടന്ന് ആയിരുന്നു തസ്നീം ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

error: Content is protected !!