അന്തർദേശീയം ആരോഗ്യം

വിയറ്റ്നാമിൽ നിന്ന് ഒരു പുതിയ കോവിഡ് വകഭേദം ; വായുവിലൂടെ അതിവേഗം പടരുമെന്ന് കണ്ടെത്തൽ

A new covid variant from Vietnam; Finding that it spreads rapidly through the air

വിയറ്റ്നാമിൽ പുതിയ കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു.

മറ്റ് വൈറസ് വിഭാഗങ്ങളേക്കാൾ വളരെ വേഗത്തിൽ പടരാനുള്ള ശേഷി ഇതിനുണ്ട്. അത് പോലെ തന്നെയാണ് ശരീരത്തെ ബാധിച്ചാൽ അതി മാരകവുമാണ്. വിയറ്റ്നാമിൻറെ മുനിസിപ്പിലിറ്റികൾ,പ്രവിശ്യകൾ എന്നിവിടങ്ങളിലായി ഏതാണ്ട് 30 ഓളം പേർക്കാണ് പുതിയ വൈറസ് ബാധയുണ്ടെന്ന് കരുതുന്നത്. ഇതോടെ പുതിയ പോസിറ്റിവ് കേസുകളിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോടകം 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്‌നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരണപ്പെട്ടിട്ടുമുണ്ട്

error: Content is protected !!