fbpx
റാസൽഖൈമ

നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ദൈദിനും റാസ് അൽ ഖൈമയ്‌ക്കും ഇടയിലുള്ള മസ്‌ജിദിൽ കഴിഞ്ഞ ദിവസം പ്രഭാത നമസ്കാരത്തിനെത്തിയവർ ഒരു നവജാത ശിശുവിനെ കണ്ടു ഞെട്ടി. മൂന്ന് ദിവസം പ്രായമായ ഒരു ആൺകുഞ്ഞ് മസ്ജിദിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഒരു പെട്ടിക്കുള്ളിൽ ഭദ്രമായി വെച്ചിരുന്ന അവസ്ഥയിലാണ് കുട്ടി കാണപ്പെട്ടത്. ഇമാം പൊലീസിന് വിവരമറിയിക്കുകയും ഉടൻ തന്നെ പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കുകയും ചെയ്തു. കുട്ടിക്ക് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളുമില്ലെന്ന് ഡോക്റ്റർമാർ അറിയിച്ചു. ആരുടെ കുട്ടിയാണെന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .അതേസമയം ഈ കുട്ടിയെ ദത്തെടുക്കാൻ നിരവധി പേർ അഭ്യർത്ഥന മുന്നോട്ടു വെച്ചിട്ടുണ്ട് .

error: Content is protected !!