കേരളം ദുബായ്

നെല്ലറ ഷംസുദ്ദീന്റെ പിതാവ് കരിമ്പനക്കൽ ഇബ്രാഹിം ഹാജി അന്തരിച്ചു.

Nellara Shamsuddin's father Karimpanakkal Ibrahim Haji has passed away.
ദുബായ് /എടപ്പാൾ ; ദീർഘ കാലം എടപ്പാൾ ചുങ്കം മഹല്ല് പ്രസിഡൻറും പൊന്നാനി താലുക്ക് മുസ്ലിം ഓർഫെനേജ് കമ്മറ്റി മെമ്പറുമായിരുന്ന ഇബ്രാഹിം ഹാജി മെയ് 29ന് ശനിയാഴ്ച്ച രാത്രി അന്തരിച്ചു. 86 വയസ്സ്
ഖബറടക്കം ഞായർ രാവിലെ 9 ന് എടപ്പാൾ ചുങ്കം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. പിതാവിന്റെ
രോഗാവസ്ഥ ഗുരുതരമായ വിവരം അറിഞ്ഞ് ഷംസുദ്ദീൻ നെല്ലറ ശനിയാഴ്ച ഉച്ചയ്ക്ക് ദുബായിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിരുന്നു .
ഗൾഫിൽ സ്‌പൈസസ് പൾസസ്‌ വ്യാപാര മേഖലയിൽ ഒന്നാം നിരയിൽ നിൽക്കുന്ന നെല്ലറ എന്ന ബ്രാൻഡിന്റെ അമരക്കാരനായ ഷംസുദ്ദീന്റെ ബിസിനസ്സ് ബാലപാഠങ്ങൾ പിതാവിൽ നിന്നാണ് പഠിച്ചതെന്ന് എപ്പോഴും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നടുവട്ടത്തെ മലഞ്ചരക്ക് വ്യാപാരിയായിരുന്നു ഇബ്രാഹിം ഹാജി.
എടപ്പാൾ ചുങ്കം മഹലിന്റെ പ്രസിഡണ്ടും, ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട് .എടപ്പാൾ ദാറുൽ ഹിദായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ ഒരാളാണ്. പരേതയായ നഫീസ,ഫാത്തിമ (ഭാര്യന്മാർ). ഷംസുദ്ദീനെ കൂടാതെ അന്തരിച്ച അബ്ദുൽ നാസർ, അബ്ദുൽ അസീസ്, ഫാത്തിമ, ജമീല, സുലൈഖ, നജ്ല എന്നിവർ മക്കളാണ്.
ജാമാതാക്കൾ: മെയ്തുണ്ണി എന്ന ബാവ (നെല്ലറ ),മുഹമ്മദ്, ഹംസ, ഹമീദ്, : മരുമക്കൾ റുക്കിയ ഷംസുദ്ധീൻ, സഫിയ അസീസ്.
ജീവിതത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ അനുശോചനം രേഖപ്പെടുത്തി
error: Content is protected !!