ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന രോഗബാധ കുറയുന്നു, മരണനിരക്കിലും നേരിയ കുറവ് / 1.65 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും, 3,460 മരണങ്ങളും

india covid19 updates_may30_dubaivartha

ഇന്ത്യയിൽ പ്രതിദിന രോഗബാധ കുറയുന്നു, മരണനിരക്കിലും നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,460 പേര്‍ കോവിഡ് മൂലം മരിച്ചു. 2,76,309 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,78,94,800 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,54,54,320 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,25,972 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 21,14,508 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 21,20,66,614 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!