fbpx
അബൂദാബി ആരോഗ്യം

സോട്രോവിമാബ് ; കോവിഡിനെതിരെയുള്ള പുതിയ ചികിത്സയ്ക്ക് യുഎഇയിൽ അംഗീകാരം

Sotrovimab; UAE approves new treatment against Covid_UAE_MALAYALAMNEWS_DUBAIVARTHA

കോവിഡിനെതിരെ വളരെ ഫലപ്രദമായ പുതിയ ചികിത്സയുടെ അടിയന്തര ഉപയോഗത്തിന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അംഗീകാരം നൽകി.

പ്രമുഖ ആരോഗ്യസംരക്ഷണ കമ്പനിയായ ജി‌. എസ്‌. കെയിൽ നിന്നുള്ള യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച സൊട്രോവിമാബിനാണ്​ യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്​. ഇതോടെ സോട്രോവിമാബ് ആന്റിബോഡിക്ക് അനുമതി നൽകുന്ന ആദ്യരാജ്യമായി യുഎഇ മാറി.

ആശുപത്രിവാസത്തിലേക്കോ മരണത്തിലേക്കോ എത്താൻ സാധ്യതയുള്ള കോവിഡ് രോഗമുള്ള 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള രോഗികളുടെ ചികിത്സയ്ക്കായി സോട്രോവിമാബ് എന്ന മോണോക്ലോണൽ ആന്റിബോഡി പ്രവർത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 12 വയസിന്​ മുകളിലുള്ള കുട്ടികളിൽ അവർക്ക് 40 കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ഈ മരുന്ന് നൽകാം​. 85 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയ ഈ മരുന്ന്​ ഉപയോഗിക്കുന്നതിന്​ പാർശ്വഫലങ്ങളില്ലെന്നും അധികൃതർ വ്യക്​തമാക്കി.

പ്രീ-ക്ലിനിക്കൽ പഠനങ്ങളിൽ, സോട്രോവിമാബ് കോവിഡ് രോഗത്തിന്റെ പല വകഭേദങ്ങൾക്കെതിരെയും ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഈ പുതിയ ചികിത്സയിലൂടെ 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക്​ ആശുപത്രി വിടാമെന്നും, മരണസാധ്യതയും ഐസിയു വാസവും ഒഴിവാക്കാമെന്നും ആരോഗ്യ അധികൃതർ പറഞ്ഞു

error: Content is protected !!