റാസൽഖൈമ

റാസ് അൽ ഖൈമയിൽ 17 വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു

A 17-year-old boy has drowned in Ras Al Khaimah_dubaivartha

റാസ് അൽ ഖൈമയിൽ നിന്ന് 12 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന അൽ റാംസ് തീരത്ത് എമിറാത്തിയായ 17 വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു.

വ്യാഴാഴ്ച (മെയ് 27) രാത്രി സുഹൃത്തുക്കളുമായും ബന്ധുക്കളുമായും കടലിൽ നീന്തുന്നതിനിടയിൽ കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ  എമിറാത്തി കുട്ടി തിരമാലയിൽപെടുകയായിരുന്നു. റാസ് അൽ ഖൈമ പോലീസിന്റെ ദുരിതാശ്വാസ-രക്ഷാപ്രവർത്തകർ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് സഖർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച (മെയ് 25) ന് ഒരു എമിറാത്തി 5 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ട അതേ കടൽത്തീരത്താണ് ഈ മുങ്ങിമരണവും ഉണ്ടായിരിക്കുന്നത്.

റാസ് അൽ ഖൈമ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഈ എമിറാത്തി കുട്ടി ഒൻപതാം ഗ്രേഡ് വിദ്യാർത്ഥിയാണെന്നും നീന്തലിനായി കടൽത്തീരത്ത് പോയ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണെന്നും കണ്ടെത്തി. പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ നീന്തൽ ഒഴിവാക്കണമെന്നും ഉയർന്നതും ശക്തവുമായ വേലിയേറ്റത്തിനും പേരുകേട്ട കടൽത്തീരത്തെ അപകടകരമായ പ്രദേശങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

error: Content is protected !!