ദുബായ്

ദുബായ് മെട്രോ ഗ്രീൻലൈനിൽ യാത്രാതടസ്സം നേരിട്ടു.

The Dubai Metro Green Line was disrupted_dubaivartha

ദുബായ് മെട്രോ ഗ്രീൻ ലൈനിലെ രണ്ട് സ്റ്റേഷനുകൾക്കിടയിൽ യാത്രാതടസ്സം ഉണ്ടായതിനെതുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

ഗ്രീൻ ലൈനിലെ ഗോൾഡ് സൂക്ക് സ്റ്റേഷനും ബനിയാസ് സ്റ്റേഷനും ഇടയ്ക്ക് ഇന്ന് യാത്രാതടസ്സം നേരിട്ടതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ട്വീറ്ററിലൂടെ അറിയിച്ചു.

യാത്രക്കാരെ ഗോൾഡ് സൂക്ക് സ്റ്റേഷനിലേക്ക് മാറ്റിയതായും ആർ‌ടി‌എ അറിയിച്ചു. യാത്രാതടസ്സത്തിന്റെ കാരണം എന്നതാണെന്ന് വ്യക്‌തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.

error: Content is protected !!