ഫുജൈറ

കോവിഡ് നിയമലംഘനം ; ഫുജൈറയിൽ 3 ഫുഡ് ഔട്ട്ലൈറ്റുകൾ അടപ്പിച്ചു, 168 ഔട്ട്ലൈറ്റുകൾക്ക് പിഴ

covid violation; In Fujairah, 3 food outlets were closed and 168 outlets were fined_dubaivartha

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും ആരോഗ്യ നിയന്ത്രണങ്ങളും പാലിക്കാത്തതിന്റെ പേരിൽ ഫുജൈറ മുനിസിപ്പാലിറ്റി അധികൃതർ മൂന്ന് ഭക്ഷണശാലകൾ അടപ്പിച്ചു.

7,717 ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനാ നടപടിക്കിടെയാണ് ഈ അടച്ചുപൂട്ടൽ നടപടിയെന്ന് ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു.

കോവിഡ് -19 പ്രതിരോധ, മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 168 സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. 211 ഔട്ട്ലൈറ്റുകൾക്ക് മുന്നറിയിപ്പ് നൽകുകയും ഭേദഗതികൾ വരുത്തുന്നതിന് ഗ്രേസ് പിരീഡ് നൽകുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!