അബൂദാബി

210-ാമത് ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് അബുദാബിയിലെ ക്യാപിറ്റൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു.

The 210th Lulu Express Fresh Market was inaugurated at the Capital Center in Abu Dhabi.

അബുദാബി ക്യാപിറ്റൽ സെന്റർ ഏരിയയിൽ നാഷണൽ എക്‌സ്ബിഷൻ സെന്ററിന് സമീപം ലുലു ഗ്രൂപ്പ് പുതിയ മാർക്കറ്റ് തുറന്നു. അഡ്‌നിക് ഡയറക്ടർ അഹമ്മദ് അൽ മൻസൂരി ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല , എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം‌എ എന്നിവർ സംബന്ധിച്ചു.
പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, കോഴി, റോസ്റ്ററി, മാംസം, മത്സ്യം, ഗാർഹിക, സ്റ്റേഷനറി, ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള അവശ്യ വിഭാഗങ്ങളുടെ വിശാലമായ ശേഖരം ഉൾക്കൊള്ളുന്നതാണ് പുതിയ ലുലു മാർക്കറ്റ്.
അബുദാബിയുടെ പ്രാന്തപ്രദേശത്തുള്ള അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ പ്രധാന കേന്ദ്രമാണ് ക്യാപിറ്റൽ സെന്റർ. ക്യാപിറ്റൽ ഗേറ്റ് ടവർ, ബിസിനസ്സ് യാത്രക്കാർക്കിടയിലും വിനോദസഞ്ചാരികൽക്കിടയിലും പ്രസിദ്ധമാണ്. ഇതോടെ ലുലു സ്റ്റോറുകളുടെ എണ്ണം 210 ആയി.

error: Content is protected !!