fbpx
കേരളം റാസൽഖൈമ

യു എ ഇയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ട് മരിച്ചു.

The young man's wife, who had returned home from the UAE, died in a flood near her home.

യു എ ഇയിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ട് മരിച്ചു.

റാസ് അൽ ഖൈമയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശി സുനു ജോർജ് (34) ആണ് മരണപ്പെട്ടത്. ഏതാണ്ട് 20 ദിവസം മുമ്പ് തന്റെ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു സുനു ജോർജ്.

റാസ് അൽ ഖൈമയില്‍ നിന്നും അവധിക്ക് തേവലക്കരയിലുളള വീട്ടിലെത്തിയ സുനു ക്വാറന്റീന്‍ കഴിഞ്ഞതിനുശേഷം ഇന്നലെ ഉച്ചയോടെ ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തലയിലേക്ക് കുടുംബത്തോടൊപ്പം എത്തിയിരുന്നു. ഇവിടെ രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വാസികളായ സുഹൃത്തുക്കളുമൊത്തു നടന്നു പോകുന്നതിനിടയില്‍ സമീപമുള്ള കലുങ്കിലേക്ക് കാല്‍ വഴുതി ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിലേക്കു വീഴുകയായിരുന്നു.

ഒന്നരയാളിലധികം താഴ്ചയില്‍ വെള്ളമുളളയിടത്ത് രാത്രിയില്‍ നാട്ടുകാരും അഗ്നിശമന സേനയുമെത്തി ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും സുനുവിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലത്തെ തിരച്ചിലിലാണ് വെള്ളത്തില്‍താഴ്ന്നു നില്‍ക്കുന്ന നിലയില്‍ സുനുവിനെ കണ്ടെത്തിയത്

error: Content is protected !!