കേരളം ദുബായ് യാത്ര

യാത്രാവിലക്കിനിടെ 2 കുടുംബങ്ങളുമായി എമിറേറ്റ്സ് കൊച്ചിയിൽ നിന്നും ദുബായിലേക്ക് പറന്നു

During the curfew, Emirates flew from Kochi to Dubai with 2 families_dubaivartha_uae_malayalam news

ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യവുമായി ബന്ധപെട്ട് യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ട് യാത്രചെയ്യുന്നതിന് വിലക്ക് നിലനില്‍ക്കുന്നതിനിടെ കേരളത്തിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾ ഇന്നലെ ഞായറാഴ്ച എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലെത്തി.

360 യാത്രക്കാരുടെ വിമാനത്തിൽ രണ്ട് കുടുംബങ്ങൾ മാത്രമാണ് എത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 4 മണിക്ക് വിമാനം പുറപ്പെട്ട് യുഎഇ സമയം രാവിലെ 6 മണിക്കാണ് ദുബായിലെത്തിയത്.

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് നേരിട്ട് യാത്രചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും ഗോൾഡൻ വിസയുള്ള ഇന്ത്യക്കാരെ യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രമുഖ ജിസിസി കമ്പ്യൂട്ടർ സെയിൽസ് കമ്പനിയായ അൽ ഇർഷാദ് കമ്പ്യൂട്ടേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂനസ് ഹസ്സന് ഗോൾഡൻ വിസയുണ്ട്.

യൂനുസിന്റെ ഭാര്യ ഹഫ്‌സയും മക്കളായ നിഹ്ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാൽ, മുഹമ്മദ് ഹാനി ഹംദാൻ എന്നിവർ അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിൽ ഗോൾഡൻ വിസ സ്വീകരിച്ച് വിമാനത്തിലുണ്ടായിരുന്നു. 1.80 ലക്ഷം രൂപ (9,000 ദിർഹം) ടിക്കറ്റിനായി ഇവർ ചെലവഴിച്ചതായാണ്‌ വിവരം.

എമിറേറ്റ്സ് ഉദ്യോഗസ്ഥർ തങ്ങൾക്ക് ഊഷ്മളമായ സ്വീകരണം നൽകിയതായി നിഹ്ല പറഞ്ഞു. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്തെങ്കിലും ബിസിനസ് ക്ലാസ് ഉൾപ്പെടെ ഏത് സീറ്റിലും ഇരിക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നു.

കടപ്പാട് ; ഖലീജ് ടൈംസ്

error: Content is protected !!