ഇന്ത്യ

സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി ; ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴ

Delhi High Court rejects plea to stay construction of Central Vista project The petitioner will be fined Rs 1 lakh_dubaivartha

സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സെൻട്രൽ വിസ്തയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരും. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് വ്യാപനം മുൻനിർത്തി 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടേതുൾപ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു.

സെൻട്രൽ വിസ്ത പദ്ധതി ദേശീയ പ്രാധാന്യമുള്ള നിർമ്മാണ പ്രവർത്തനമാണെന്നും 2021 നവംബറിൽ ഈ പദ്ധതി പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. തൊഴിലാളികൾ നിർമ്മാണം നടക്കുന്ന സ്ഥലത്ത് തന്നെയാണ് താമസിക്കുന്നത്. അവർ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നില്ല. അതിനാൽ തന്നെ കൊറോണ വ്യാപനത്തിനുള്ള സാദ്ധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങാമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു. കൊറോണ രോഗവ്യാപനം വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചരിത്രകാരൻ സൊഹൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവരാണ് ഹർജി സമർപ്പിച്ചത്. പൊതുതാത്പര്യ ഹർജിയായി ഇതിനെ പരിഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

error: Content is protected !!