fbpx
കേരളം ദുബായ് ബിസിനസ്സ്

കണ്ണൂരിന്റെ കാണാകാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി അരൂഹ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്

വരുന്ന മേയ്‌ മാസത്തോടെ കണ്ണൂർ വിമാനത്താവളം സമ്പൂർണമായി സജീവമാവുകയും ജൂണിൽ മൺസൂൺ സീസൺ ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ , ഇപ്പോൾ എടുക്കേണ്ട ചില സുപ്രധാന തീരുമാനങ്ങളെ കുറിച്ച് അരൂഹ ദുബായിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഓർമപ്പെടുത്തി.

മുഴുപ്പിലങ്ങാട് ബീച്ച്, സൈന്റ്റ്‌ ആഞ്ജലോ ഫോര്‍ട്ട്‌ , അറക്കല്‍ മ്യുസിയം, ബേക്കല്‍ ഫോര്‍ട്ട്‌ , കൂര്‍ഗ് തുടങ്ങി കൌതകമുണര്ത്തുന്ന ഒരുപാട് കാഴ്ചകളും ,വടക്കന്‍ കേരളത്തിന്‍റെ രുചി വൈഭവങ്ങളും അനുഭവിച്ചറിയാന്‍ ഒരു സ്പെഷ്യൽ പാക്കേജ് ഒരുക്കി അരൂഹ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ് നിങ്ങളെ ക്ഷണിക്കുന്നു .കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് “വെല്‍കം ടു ഗോഡ്സ് ഓണ്‍ കണ്ട്രി ” എന്ന് പേരിട്ടിരിക്കുന്ന ഈ ടൂറിസ്റ്റ് പദ്ധതിക്ക് ദുബായില്‍ നടന്ന കൈരളിയുടെ ഇശല്‍ ലൈല എന്ന മെഗാ ഇവന്റില്‍ തുടക്കമായി .

ചടങ്ങില്‍ വച്ച് നടൻ മമ്മൂട്ടി യുഎ ഇ പൗരൻ ഫൈസല്‍ അല്‍ ശൈഖിക്ക് കേരളം സന്ദര്‍ശിക്കാനുള്ള സൌകര്യം നൽകുന്ന അരൂഹ പാക്കേജ് അനാവരണം ചെയ്തു കൊണ്ടാണ് പദ്ധതി ക്ക് തുടക്കമിട്ടത്.

മമ്മൂട്ടിയെ ക്കൂടാതെ ജോണ്‍ ബ്രിട്ടാസ് , ആശാ ശരത് ,അരൂഹ ടൂര്‍സിന്‍റെ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി റാഷിദ് അബ്ബാസ് ,കൈരളി ഡയറക്ടർ വി കെ അഷ്‌റഫ്‌ എന്നിവരുടെ സാനിധ്യത്തിലാണ് ചടങ്ങ് നടന്നത്.അന്യരാജ്യക്കാര്‍ക്കും യു എ ഇ പൌരന്മാര്‍ക്കും കണ്ണൂരിനെ അടുത്തറിയാന്‍ അരൂഹ സൌകര്യമൊരുക്കുന്നുണ്ട്. യു എ ഇ യിലും മറ്റ്‌ നിരവധി സ്ഥലങ്ങൾക്കും ഒപ്പം കണ്ണൂരിലും ബ്രാഞ്ചുകള്‍ ഉള്ള അരൂഹ ഏറ്റവും കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് വടക്കന്‍ മലബാറിന്‍റെ സൗന്ദര്യം ആസ്വദിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത് ,ഒപ്പം ആര്‍ക്കും ബട്ജെറ്റിനിണങ്ങുന്ന രീതിയല്‍ വിദേശികളെ നാട്ടിലേക്ക് കൊണ്ട് പോകാനും സല്‍ക്കരിക്കാനുമുള്ള അവസരവും അരൂഹ നല്‍കുകയാണ് ഈ പദ്ധതിയിലൂടെ. അരൂഹയുടെ കണ്ണൂരിലെ ബ്രാഞ്ച് ആണ് ഷെഡ്യൂളുകൾ ചെയ്യുക.

ഏറ്റവും മികച്ച താമസ സൌകര്യങ്ങളും വൈവിധ്യം നിറഞ്ഞ കലാരൂപങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും, കേരളത്തിന്റെ സംസ്കാരിക പൈതൃകം നിറഞ്ഞ അന്തരീക്ഷത്തിലൂടെയുള്ള യാത്രയും, പല നാടന്‍ ഭക്ഷണ രീതികളും എല്ലാം ഈ പാക്കേജിന്റെ ഭാഗമായിട്ടുണ്ട്‌ .

ഗൾഫിൽ കഴിയുന്ന മലയാളികൾക്ക് തങ്ങളുടെ പ്രിയ മിത്രങ്ങളായ അറബ് പൗരന്മാർക്ക് ജീവിത കാലം മുഴുവൻ മധുരം നിറഞ്ഞ ഓർമയായി സൂക്ഷിക്കാൻ ഒരു ഗിഫ്റ്റ് എന്ന രീതിയിൽ അരൂഹയുടെ ഈ “ബഡ്ജറ്റ് കണ്ണൂർ പാക്കേജിനെ” കാണാവുന്നതാണ്.
042399903
www.aroohatours.com

error: Content is protected !!