ടെക്നോളജി ദുബായ്

2050 ഓടെ പൊതുഗതാഗതത്തെ മലിനീകരണരഹിതമാക്കാൻ പുതിയ പദ്ധതിയുമായി ദുബായ്

Dubai plans to make public transport emission-free by 2050_dubaivartha_uae_malayalamnews

2050 ഓടെ പൊതു ഗതാഗതം മലിനീകരണരഹിതമാക്കാൻ ദുബായ് പദ്ധതിയിടുന്നതായി സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു. 2040 ലെ ദുബായിലെ അർബൻ മാസ്റ്റർ പ്ലാൻ അടുത്തിടെ പുറത്തിറക്കിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.

100 ശതമാനം പൊതുഗതാഗതസൗകര്യങ്ങളിൽ ഇലക്ട്രിക്, ഹൈഡ്രജൻ ഉപയോഗിക്കുക എന്നതാണ് 2050 ഓടെ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രത്യേകതകൾ. ഈ പദ്ധതിയോടെ 8 മില്ല്യൺ ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യം കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്, ഇത് 2050 ഓടെ ഏകദേശം 3 ബില്ല്യൺ ദിർഹം ലാഭിക്കുന്നതിന് തുല്യമാണ്.

ഈ പദ്ധതി 2030 ഓടെ യുഎഇയിലെ മലിനീകരണം 23.5 ശതമാനം കുറയ്ക്കുന്നതിനുള്ള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് കരാറിലെ യുഎഇയുടെ പ്രതിജ്ഞാബദ്ധതയെയും ഇത് പിന്തുണയ്ക്കുന്നുവെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് നസീർ ബു ഷെഹാബ് പറഞ്ഞു.

 

 

 

error: Content is protected !!