fbpx
ഷാർജ

ഷാർജയിലെ സ്വദേശികളുടെ മിനിമം ശമ്പളം 25000 ആക്കി ഉയർത്തിയ നടപടിക്ക് പരക്കെ പ്രശംസ

The move to raise the minimum wage in Sharjah to 25,000 has been widely praised_dubaivartha_uae_malayalamnews

ഷാർജയിലെ സ്വദേശികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പു വരുത്താനായി മിനിമം ശമ്പളം 25000 ആക്കി ഉയർത്തിയ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ്സ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നടപടിയിൽ പരക്കെ പ്രശംസ.

ഇതുവരെ 17500 ദിർഹം ആയിരുന്നു ഇവിടെ സ്വദേശികളുടെ മിനിമം ശമ്പളം.

ഈ ആശ്വാസ നടപടിയോടെ ഇത് കൂടുതൽ മാർക്കറ്റിൽ ചെലവഴിക്കപ്പെടുമെന്നും അതുവഴി ഷാർജയിലെ മലയാളി കച്ചവടക്കാർക്കും മറ്റുള്ളവർക്കും ഗുണപരമായി മാറുമെന്നും ഇത് പരോക്ഷമായ നേട്ടം പ്രവാസികൾക്ക് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എമിറേറ്റ്സ് സോഷ്യൽ സർവീസസ് ഡിപ്പാർട്മെന്‍റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നും ഷാർജ ഭരണാധികാരി അറിയിച്ചു. ജീവിതചെലവുകൾ കൂടുമ്പോൾ അതിനനുസരിച്ച് തന്നെ ശമ്പളവും വർദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!