ദുബായ്

ഒരു വർഷമായി ശമ്പളം ലഭിച്ചില്ലെന്ന് പരാതി ; ദുബായിൽ തുണികടക്ക് തീയിട്ട സെയിൽസ്മാന് രണ്ട് വർഷം തടവ്

Complaint of non-receipt of salary for one year; Salesman jailed for two years for setting fire to clothing store in Dubai_dubai vartha

ഒരു വർഷമായി ശമ്പളം നൽകാത്ത ഉടമയോട് പ്രതികാരമായി തുണികടക്ക് തീയിട്ട സെയിൽസ്മാന് ദുബായിൽ 2 വർഷം തടവ് ശിക്ഷ വിധിച്ചു. തീപിടുത്തത്തിൽ ഉടമയ്ക്ക് ഒരു മില്യൺ ദിർഹം നഷ്ടമുണ്ടാക്കി.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 27 കാരനായ സെയിൽസ്മാന് ആണ് ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് 985,000 ദിർഹം പിഴയും ചുമത്തിയത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

ഒരു വർഷമായി ഉടമ ശമ്പളം നൽകാത്ത പ്രതികാരത്തിൽ കടയ്ക്കുള്ളിലെ കുറച്ച് പണം എടുക്കാമെന്ന് കരുതി കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതി അർദ്ധരാത്രിക്ക് ശേഷം നെയ്ഫ് പ്രദേശത്തുള്ള കടയിലേക്ക് പോയി കടയുടെ പൂട്ട് കട്ടർ ഉപയോഗിച്ചു തുറക്കുകയായിരുന്നു. പക്ഷേ പണമൊന്നും അവിടെ കണ്ടെത്താനായില്ല. കടയ്ക്കുള്ളിൽ ഒരു ലൈറ്റർ കണ്ടതായും പ്രതികാരമായി ടെക്സ്റ്റൈൽ ഷോപ്പിന് തീകൊളുത്താൻ തീരുമാനിച്ചതായും പ്രതി ദുബായ് പോലീസിനോട് പറഞ്ഞു.

പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച ശേഷം പ്രതി കടയിലെ ലോക്കും ഗ്ലാസ് വാതിലും തകർത്ത് കടയിൽ അതിക്രമിച്ച് കടക്കുന്നത് കണ്ടതായി കടയുടെ ഉടമ സാക്ഷ്യപ്പെടുത്തി.

വിധി 15 ദിവസത്തിനകം അപ്പീലിന് വിധേയമായിരിക്കും.

error: Content is protected !!