fbpx
ദുബായ്

ദുബായിലെ ഖുർആൻ പാർക്ക് ഇന്ന് മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു

വിശുദ്ധ ഖുർആനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ സജ്ജമാക്കിയ അൽ ഖുർആൻ പാർക്ക് ഇന്ന് [മാർച്ച് 29 വെള്ളി]മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു. ഈ പാർക്കിലേക്ക് സന്ദർശക ഫീസില്ല. ബൗദ്ധികവും സാംസ്കാരികപരവുമായ ആശയ വിനിമയം സാധ്യമാക്കുകയാണ് ഈ പാർക്കിലെ സജ്ജീകരണങ്ങളുടെ ലക്‌ഷ്യം .അറുപത് ഹെക്ടറിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. ഖുർആനിൽ സൂചിപ്പിച്ചിരിക്കുന്നതിൽ ലഭ്യമായ എല്ലാ സസ്യജാലങ്ങളും ഈ പാർക്കിലുണ്ട്. ഇസ്ലാമിക പൂന്തോട്ടം ഈ പാർക്കിന്റെ പ്രത്യേകതയാണ്. ഉംറ കോർണർ സജ്ജീകരിച്ചിട്ടുണ്ട്. ഖുറാനിൽ സൂചിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങളുടെ സൂചകങ്ങളും ഖവാനീജിലെ ഈ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സൈക്ലിംഗ് ട്രാക്കും കാൽനടപ്പാതയും ഒരുക്കിയിട്ടുണ്ട്.

ഖുർആൻ സൂചിപ്പിച്ചിരിക്കുന്ന 54 സസ്യജാലങ്ങളിൽ അത്തിപ്പഴം , മാതളം, പയർ, ഉള്ളി, വെളുത്തുള്ളി, ബാർലി , ഇഞ്ചി, മത്തങ്ങ ,തണ്ണിമത്തൻ ,പുളി , മുന്തിരി , വാഴപ്പഴം, വെള്ളരിക്ക , തുളസി, തുടങ്ങിയ സസ്യങ്ങൾക്ക് പാർക്കിൽ സ്ഥാനമുണ്ട് .

error: Content is protected !!