അബൂദാബി

അബുദാബിയിലെ ഇന്ത്യൻ പാസ്‌പോർട്ട് ഏജൻസി BLS ഇന്റർനാഷണൽ ഷംസ് ബൂട്ടിക് മാളിലേക്ക് മാറ്റി

Indian passport agency BLS relocates to new address in Abu Dhabi

ഇന്ത്യൻ പാസ്‌പോർട്ടുകളും വിസകളും പ്രോസസ്സ് ചെയ്യുന്നതിനുള്ള അബുദാബിയിലെ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ബി‌എൽ‌എസ് ഇന്റർനാഷണൽ അൽ റീം ദ്വീപിലെ ഷംസ് ബൂട്ടിക് മാളിലേക്ക് മാറ്റിസ്ഥാപിച്ചതായി ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.

കേന്ദ്രം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ തുറന്നിരിക്കും.അവസാന ടോക്കൺ വൈകുന്നേരം 4.30 നാണ് നൽകുക. പൂർണ്ണമായ വിലാസം ; ഷംസ് ബൂട്ടിക് മാൾ,ലെവൽ 1, ഷോപ്പ് നമ്പർ 32,അൽ റെയ്ഫ സ്ട്രീറ്റ്, അൽ റീം ദ്വീപ്.

അൽ മുഹൈരി കെട്ടിടത്തിലുള്ള BLS ഇന്റർനാഷണലിൽ പ്രീമിയം ലോഞ്ച് സേവനം നൽകുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!