fbpx
ഇന്ത്യ

മോദിയുടെ ‘മിഷൻ ശക്തി’ പ്രഖ്യാപനം അനുമതിയില്ലാതെയോ ?? തീരുമാനം ഇന്ന്

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി അനുമതി തേടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണോ എന്ന് ഇന്നറിയാം. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണവും പ്രഖ്യാപിച്ചു.

ആകാശവാണിയേയും ദൂരദര്‍ശനേയും സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്. അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ഇന്ന് തന്നെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടേയുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ സുനില്‍ അറോറയ്ക്ക് പരാതി നല്‍കിയിരുന്നു.

error: Content is protected !!