അന്തർദേശീയം ആരോഗ്യം

സിനോവാക് ; ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അനുമതി

Synovac; World Health Organization approves China's second Covid vaccine_DUBAIVARTHA

ചൈനയുടെ മരുന്ന് നിര്‍മാണ കമ്പനിയായ സിനോവാക് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിന് ലോകാരോഗ്യം സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് നിര്‍മ്മിത വാക്സിനാണിത്.

ഒരു ഉൽപ്പന്നത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള സൂചികയാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പട്ടിക. വാക്സിനേഷൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതിനാൽ നിരവധി രാജ്യങ്ങള്‍ വലിയ തോതില്‍ വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ദരിദ്ര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുന്നതിനുള്ള ആഗോള പദ്ധതിയായ കോവാക്സിൽ ചൈനീസ് വാക്സിന്‍ ഉള്‍പ്പെടുത്തും.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വീതമാണ് സിനോവാക് വാക്‌സിന്‍ നല്‍കേണ്ടത്. രണ്ടു ഡോസുകള്‍ക്കിടയില്‍ രണ്ടു മുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ഡബ്ല്യു.എച്ച്.ഒയുടെ പ്രസ്താവനയില്‍ പറയുന്നു.

error: Content is protected !!