ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പുതിയതായി 1.32 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 3,207 മരണങ്ങളും

india covid 19 updates_june_2

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പേര്‍ കോവിഡ് മൂലം മരിച്ചു. 2,31,456 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 2,83,07,832 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,61,79,085 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,35,102 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 17,93,645 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 21,85,46,667 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!