ഇന്ത്യ കേരളം

ഇന്ത്യ – യുഎഇ യാത്രാനിരോധനം ബാധിച്ച യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റി നൽകുമെന്ന് എയർ ഇന്ത്യ

Air India announces free date change for passengers affected by India-UAE travel ban_DUBAIVARTHA_UAE_MALAYALAMNEWS

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന വിലക്ക് നീട്ടിയതിനെത്തുടർന്ന് യാത്രാനിരോധനം ബാധിച്ച യാത്രക്കാർക്ക് എയർ ഇന്ത്യ സൗജന്യ തീയതി മാറ്റം വാഗ്ദാനം ചെയ്യുന്നു.

യുഎഇ പൗരന്മാർ ഒഴികെ യുഎഇയിൽ പ്രവേശിക്കുന്നത്  2021 ഏപ്രിൽ 25 മുതൽ 2021 ജൂൺ 30 വരെ യുഎഇ സർക്കാർ നിരോധിച്ചതായും എയർ ഇന്ത്യ വെബ്‌സൈറ്റിൽ അറിയിച്ചിരുന്നു.

ഇത് പ്രകാരം ഇന്ത്യ-യുഎഇ സെക്ടറിൽ 2021 ജൂൺ 30 വരെ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകൾ കൈവശമുള്ള  യാത്രക്കാർക്ക് ഒരു സൗജന്യ തീയതി മാറ്റം (ടിക്കറ്റിന്റെ സാധുത അനുസരിച്ച് ) ഭാവിയിലെ ഏത് തീയതിലേക്കും അനുവദിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

 

error: Content is protected !!