fbpx
അബൂദാബി ആരോഗ്യം

അടിയന്തിരസഹായം വേണ്ടി വന്ന കോവിഡ് രോഗിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്

Abu Dhabi police rush Kovid patient to hospital in an air ambulance_DUBAIVARTHA_UAE_MALAYALAMNEWS

അടിയന്തിര വൈദ്യസഹായം ആവശ്യം വന്ന കോവിഡ് രോഗിയെ അബുദാബി പോലീസ് എയർ ആംബുലൻസിൽ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഡെൽമ ദ്വീപിലെ താമസക്കാരനായ 50 കാരനായ ഏഷ്യൻ സ്വദേശിക്ക് അടിയന്തിര സഹായം ആവശ്യമാണെന്ന് പോലീസിന് എസ്.ഒ.എസ് ലഭിച്ചിരുന്നു.തുടർന്നാണ് അൽ റഹ്ബ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഏവിയേഷൻ വിഭാഗത്തിൽ നിന്നുള്ള എയർ ആംബുലൻസ് ഹെലികോപ്റ്റർ അയച്ചതെന്ന് അബുദാബി പോലീസ് പറഞ്ഞു.

അബുദാബി തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് ഡെൽമ ദ്വീപ്. ഈ എയർലിഫ്റ്റ് സേവനത്തിനായി പോലീസ് അവരുടെ പുതിയ മെഡിക്കൽ ഗതാഗത സംവിധാനം ഉപയോഗിക്കുകയായിരുന്നു.

യു എ ഇയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ച പകർച്ചവ്യാധി അസുഖങ്ങളിൽ നിന്നും ഒറ്റപ്പെടുത്തുന്നതിനുള്ള എയർ ആംബുലൻസിലെ ക്യാപ്സ്യൂളിലാണ് രോഗിയെ ദ്വീപിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

 

error: Content is protected !!