അന്തർദേശീയം ആരോഗ്യം ദുബായ്

പുക വലിക്കുന്നവർ എത്രയും വേഗം കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

Warning that smokers should receive the covid vaccine as soon as possible_dubaivartha

പുക വലിക്കുന്നവർക്ക് കോവിഡ് -19 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും എത്രയും വേഗം കോവിഡ് വാക്സിൻ സ്വീകരിക്കണെമെന്നും ദുബായിലെ ഒരു ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഇന്ന് ബുധനാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, റാഷിദ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമോണോളജിസ്റ്റും പൾമണറി മെഡിസിൻ യൂണിറ്റ് മേധാവിയുമായ ഡോ. ബസ്സാം മഹബൂബ് പറഞ്ഞു: “നിങ്ങൾ പുകവലിക്കാരനാണെങ്കിൽ ഇപ്പോൾ ശ്വാസകോശത്തിൽ രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഭാവിയിൽ നിങ്ങൾക്ക് ലക്ഷണങ്ങൾ ഉണ്ടായേക്കാമെന്നും പുകവലിക്കാർക്ക് കോവിഡ് -19 ബാധിച്ചാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ത്രയും വേഗം കോവിഡ് വാക്സിൻ സ്വീകരിക്കണെമെന്ന് നിർദ്ദേശിച്ചു.

error: Content is protected !!